ബൈറ്റ്‍വേവ് ഡിജിറ്റലിന് 25 റണ്‍സ് വിജയം

- Advertisement -

ടിപിഎല്‍ 2020ല്‍ 25 റണ്‍സ് വിജയം കുറിച്ച് ബൈറ്റ്‍വേവ് ഡിജിറ്റല്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ബൈറ്റ്‍വേവ് 4സ്പോട്സ് ടിആര്‍വിയെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബൈറ്റ്‍വേവ് 82 റണ്‍സാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 13 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ അനന്തു, അരുണ്‍ ഷാജി(15*), ശ്രീനാഥ്(12*) എന്നിവരാണ് ബൈറ്റ്‍വേവിനായി ബാറ്റിംഗില്‍ തിളങ്ങിയത്. 4സ്പോട്സിന് വേണ്ടി കബീര്‍ 3 വിക്കറ്റ് നേടി.

ചേസിംഗിനിറങ്ങിയ 4സ്പോട്സിനായി ഓപ്പണര്‍ ഷക്കീര്‍ ഒരുവശത്ത് നിലയുറപ്പിച്ച് 27 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മറുവശത്ത് വിക്കറ്റുകള്‍ വീഴുകയായിരുന്നു. 8 ഓവറില്‍ 57/7 എന്ന സ്കോര്‍ മാത്രമേ ടീമിന് നേടാനായുള്ളു. ഷക്കീര്‍ 28 പന്തുകള്‍ നേരിട്ടുവെങ്കിലും വേണ്ടത്ര വേഗതയില്‍ സ്കോറിംഗ് മുന്നോട്ട് കൊണ്ടുപോകുവാന്‍ താരത്തിനും കഴിഞ്ഞില്ല. മറ്റു താരങ്ങളില്‍ നിന്ന് ശ്രദ്ധേയമായ പ്രകടനം വരാത്തതും ടീമിന് തിരിച്ചടിയായി. 5 പന്തില്‍ നിന്ന് 9 റണ്‍സ് നേടിയ കബീര്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍.

ബൈറ്റ്‍വേവ് ബൗളിംഗില്‍ അനന്തു മൂന്നും അര്‍ജ്ജുന്‍ ഷാജന്‍ രണ്ടും വിക്കറ്റ് നേടി.

Advertisement