മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം വിൽസൺ ഇനി യുണൈറ്റഡ് ഇതിഹാസങ്ങളുടെ ക്ലബിൽ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരമായി വർഷങ്ങളോളം ഉണ്ടായിരുന്ന ജെയിംസ് വിൽസൺ പുതിയ ക്ലബിൽ. യുണൈറ്റഡ് ഇതിഹാസങ്ങളായ സ്കോൾസ്, ഗിഗ്സ്, ബെക്കാം, നെവിൽ സഹോരങ്ങൾ എല്ലാം കൂടെ നടത്തുന്ന ക്ലബായ സാൽഫോർഡ് സിറ്റിയിലാണ് വിൽസൺ പുതിയ കരാർ ഒപ്പുവെച്ചത്. അബെർഡീനിൽ നിന്നാണ് വിൽസൺ ഇപ്പോൾ ഇംഗ്ലണ്ടിലേക്ക് തിരികെയെത്തിയിരിക്കുന്നത്.

അവസാന 17 വർഷങ്ങളായി ഉണ്ടായിരുന്ന യുവ സ്ട്രൈക്കർ ജെയിംസ് വിൽസൺ കഴിഞ്ഞ സീസണിലാണ് ക്ലബ് വിട്ട് സ്കോട്ലാൻഡിലേക്ക് പോയത്. പക്ഷെ അവിടെയും വിൽസണ് കാര്യമായി തിളങ്ങാനായില്ല. പണ്ട് യുണൈറ്റഡിൽ വലിയ ഭാവി പ്രവചിക്കപ്പെട്ടിരുന്ന വിൽസൺ നിരന്തരനായ പരിക്ക് കാരണമാണ് ക്ലബിൽ എവിടെയും എത്താതെ ആയത്. 24കാരനായ വിൽസൺ വളരെ ചെറുപ്പം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2014ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി സീനിയർ അരങ്ങേറ്റം നടത്തിയ താരമാണ് വിൽസൺ. പ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ യുണൈറ്റഡിനായി ഇരട്ട ഗോൾ നേടാനും വിൽസണായിരുന്നു. പക്ഷെ പിന്നീടങ്ങോട്ട് പരിക്ക് തിരിച്ചടി നൽകി. ഷെഫീൽഡ് യുണൈറ്റഡ്, ബ്രൈറ്റൺ, ഡെർബി കൗണ്ടി എന്നീ ക്ലബുകളിലും മുമ്പ് ലോണിൽ വിൽസൺ കളിച്ചിട്ടുണ്ട്.

Advertisement