നിര്‍ണ്ണായകമായത് ടോസ്, എന്നാല്‍ ബാറ്റിംഗ് അവസരത്തിനൊത്തുയര്‍ന്നില്ലെന്നത് സത്യം

ന്യൂസിലാണ്ടിനെതിരെ വെല്ലിംഗ്ടണിലെ കനത്ത തോല്‍വിയ്ക്ക് വലിയൊരു നിര്‍ണ്ണായക ഘടകം ടോസ് ആയിരുന്നുവെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. എന്നാല്‍ തങ്ങള്‍ വേണ്ടത്ര മികവ് മത്സരത്തില്‍ പുലര്‍ത്തിയില്ലെന്നും അതും വലിയൊരു കാരണമാണെന്ന് വിരാട് കോഹ്‍ലി സമ്മതിച്ചു. 220-230 റണ്‍സ് നേടുവാന്‍ ടീമിന് സാധിച്ചിരുന്നുവെങ്കില്‍ തന്നെ മത്സര ഗതി മാറിയേനെയെന്ന് വിരാട് കോഹ്‍ലി പറഞ്ഞു.

മത്സരത്തിലെ ആദ്യ ഇന്നിംഗ്സാണ് തങ്ങളെ പിന്നിലാക്കിയതെന്നും ബൗളിംഗില്‍ അവരുടെ അവസാന മൂന്ന് വിക്കറ്റ് വീഴുത്തുവാന്‍ പാട് പെട്ടതും ടീമിന് തിരിച്ചടിയായെന്ന് വിരാട് പറഞ്ഞു. അവസാന മൂന്ന് വിക്കറ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ന്യൂസിലാണ്ട് 120 റണ്‍സാണ് നേടിയത്. അത് മത്സരം ന്യൂസിലാണ്ടിന് അനുകൂലമാക്കി മാറ്റിയെന്നും വിരാട് സൂചിപ്പിച്ചു.