രാജ്യത്തെ ആറ് ടോപ് ബാറ്റ്സ്മാന്മാരില്‍ ഒരാളാണ് താന്‍, ഓസ്ട്രേലിയന്‍ ടീമിലേക്ക് ഉടന്‍ തിരിച്ചുവരവ് നടത്താനാകും – ഉസ്മാന്‍ ഖവാജ

- Advertisement -

ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച ആറ് ബാറ്റ്സ്മാന്മാരില്‍ ഒരാളാണ് താനെന്ന് പറഞ്ഞ് ഉസ്മാന്‍ ഖവാജ. തനിക്ക് ഓസ്ട്രേലിയയുടെ കേന്ദ്ര കരാര്‍ ലഭിച്ചില്ലെങ്കിലും ഉടന്‍ തന്നെ ടെസ്റ്റ് ടീമിലേക്ക് തന്റെ മടങ്ങി വരവുണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഖവാജ പറഞ്ഞു. ആഷസ് പരമ്പരയിലെ ലീഡ്സ് ടെസ്റ്റിന് ശേഷം ടീമിന് വേണ്ടി കളിക്കുവാന്‍ താരത്തിനായിട്ടില്ല.

ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും ടീമിലേക്ക് മടങ്ങിയെത്തിയതും മാര്‍നസ് ലാബൂഷാനെ മികച്ച ഫോമില്‍ ബാറ്റ് വീശിയതുമാണ് ടീമില്‍ നിന്ന് ഖവാജ പുറത്താകുവാന്‍ കാരണം. ലോകകപ്പിന് ശേഷം താരത്തിന് ഏകദിന ടീമിലും സ്ഥാനം ലഭിച്ചിട്ടില്ല.

ഇതൊക്കെയാണെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ രാജ്യത്തെ ഏറ്റവും മികച്ച ആറ് താരങ്ങളില്‍ ഒരാളാണ് താനെന്ന് ഖവാജ പറഞ്ഞു. വയസ്സ് അത്ര പ്രധാനമല്ലെന്നും നിങ്ങളില്‍ നിന്ന് മികച്ച ഫോമിലാണെങ്കില്‍ 37 അല്ലെങ്കില്‍ 38 വയസ്സായാലും യാതൊരുവിധ പ്രശ്നവുമില്ലെന്ന് ഖവാജ വ്യക്തമാക്കി.

Advertisement