തന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ താരം കോഹ്‍ലി, ഐപിഎലില്‍ പ്രിയ ടീം ചെന്നൈ, ക്യാപ്റ്റന്‍ ധോണി, ഇന്ത്യയുടെ ഭാവി താരം ആവുക ശുഭ്മന്‍ ഗില്‍

തന്റെ ഏറ്റവും പ്രിയങ്കരനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മന്‍ ഗില്‍ ആണെന്ന് വ്യക്തമാക്കി ടോം മൂഡി. ട്വിറ്ററിലെ തന്റെ ചോദ്യോത്തര വേളയിലാണ് കോഹ്‍ലിയാണ് തന്റെ പ്രിയങ്കരനായ ക്രിക്കറ്റ് താരമെന്ന് മൂഡി വ്യക്തമാക്കി. ഇന്ത്യയുടെ ഭാവി താരമായി മൂഡി കാണുന്നത് ശുഭ്മന്‍ ഗില്ലിനെയാണ്. ഇന്ത്യയില്‍ ക്രിക്കറ്റ് പ്രതിഭകള്‍ ധാരാളമുണ്ട് എന്നാല്‍ അവരില്‍ ഒരു പടി മുന്നിലുള്ളത് ശുഭ്മന്‍ ഗില്ലാണെന്ന് മൂഡി സൂചിപ്പിച്ചു.

ഇന്ത്യന്‍ ടീമില്‍ തനിക്ക് ഏറ്റവും പ്രിയങ്കരനായ ഫീല്‍ഡര്‍ രവീന്ദ്ര ജഡേജയാണെന്ന് പറഞ്ഞ ടോം മൂഡി ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് സണ്‍റൈസേഴ്സ് കഴിഞ്ഞാല്‍ ഏറ്റവും പ്രിയപ്പെട്ട ടീമെന്ന് പറഞ്ഞു. ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെ കിരീടത്തിലേക്ക് നയിച്ചയാളാണ് ടോം മൂഡി. ടീമിന്റെയും ധോണിയുടെയും സ്ഥിരതയാര്‍ന്ന പ്രകടനമാണ് തന്നെ ഇവരെ തിരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിച്ചതെന്നും മൂഡി വ്യക്തമാക്കി.