വില്യംസൺ കളിക്കുന്നില്ലെെങ്കില്‍ ടോം ലാഥം ന്യൂസിലാണ്ട് ക്യാപ്റ്റനാകും

Kanewilliamson
- Advertisement -

എഡ്ജ്ബാസ്റ്റണിൽ ടോം ലാഥം ന്യൂസിലാണ്ടിനെ നയിക്കുവാന്‍ സാധ്യത. ന്യൂസിലാണ്ട് സ്ഥിരം നായകൻ കെയിന്‍ വില്യംസണിന്റെ കൈമുട്ടിനേറ്റ പരിക്ക് താരത്തിനെ നാളെ ആരംഭിക്കുന്ന ടെസ്റ്റില്‍ കളിക്കാനാകുമോ എന്ന സംശയത്തിലാക്കിയ സാഹചര്യത്തിലാണ് പകരം ക്യാപ്റ്റന്‍സി ടോം ലാഥമിനാവും നല്‍കുക എന്ന് അറിയിക്കുവാന്‍ ന്യൂസിലാണ്ടിനെ പ്രേരിപ്പിച്ചത്. വില്യംസൺ കളിക്കുമോ എന്നതിൽ തീരുമാനം ഇന്നാകും ന്യൂസിലാണ്ട് എടുക്കുക എന്നാണ് അറിയുന്നത്. കെയിന്‍ വില്യംസൺ നിരീക്ഷണത്തിലാണെന്നാണ് ന്യൂസിലാണ്ട് കോച്ച് ഗാരി സ്റ്റെഡ് അറിയിച്ചത്.

വില്യംസൺ കളിക്കാത്ത പക്ഷം വിൽ യംഗ് അല്ലെങ്കിൽ രചിന്‍ രവീന്ദ്ര എന്നിവരെ ആയിരിക്കും ന്യൂസിലാണ്ട് പരിഗണിക്കുക. കെയിന്‍ വില്യംസണിന് ശസ്ത്രക്രിയ വേണ്ടി വരില്ലെന്നും ന്യൂസിലാണ്ട് മെഡിക്കൽ ടീം അറിയിച്ചിട്ടുണ്ട്.

Advertisement