ജയം തുടര്‍ന്ന് കാരൈകുഡി കാളൈ, അഞ്ച് വിക്കറ്റുമായി അശ്വത് കളിയിലെ താരം

ഡിണ്ടിഗള്‍ ഡ്രാഗണ്‍സില്‍ നിന്ന് ഒന്നാം സ്ഥാനം പിടിച്ചെടുത്ത് കാരൈകു‍ഡി കാളൈ. പോയിന്റ് നിലയില്‍ ഇരു ടീമുകളും 8 പോയിന്റോടെയാണെങ്കിലും ഒരു മത്സരം കുറവ് കളിച്ച കാരൈകുഡി റണ്‍റേറ്റിന്റെ ബലത്തില്‍ ഒന്നാം സ്ഥാനം നേടുകയായിരുന്നു. നാല് മത്സരങ്ങള്‍ തുടരെ ജയിച്ച് വരുന്ന ഡ്രാഗണ്‍സിനെ പരാജയപ്പെടുത്തി തങ്ങളുടെ നാലാം ജയമാണ് ഇന്നലെ കാളൈകള്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഡ്രാഗണ്‍സ് 177 റണ്‍സ് നേടിയപ്പോള്‍ 18.3 ഓവറില്‍ കാരൈകുഡി വിജയം 4 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി. അശ്വത് മുകുംന്ദന്‍ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ആദ്യം ബാറ്റ് ചെയ്ത കാരൈകുഡി ബാലചന്ദ്രന്‍ അനിരുദ്ധ്(53), ആര്‍ വിവേക്(42) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ നിന്ന് 177 റണ്‍സ് നേടിയത്. ടീം ഇന്നിംഗ്സിന്റെ അവസാന പന്തില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 5 വിക്കറ്റ് നേടിയ അശ്വത് മുകുംന്ദന്‍ ആണ് കാളൈകള്‍ക്കായി ബൗളിംഗില്‍ തിളങ്ങിയത്. യോ മഹേഷ് രണ്ട് വിക്കറ്റ് നേടി.

ആദിത്യ 29 പന്തില്‍ 49 റണ്‍സും ശ്രീകാന്ത് അനിരുദ്ധ 18 പന്തില്‍ 41 റണ്‍സും നേടിയപ്പോള്‍ 7.4 ഓവറില്‍ നിന്ന് കാളൈ 94 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരെ ഇരുവരെയും അടുത്തടുത്ത ഓവറുകളില്‍ നഷ്ടമായെങ്കിലും രാജ്കുമാര്‍ പുറത്താകാതെ നേടിയ 41 റണ്‍സിനൊപ്പം മാന്‍ ബാഫ്ന(20), എം ഷാജഹാന്‍(18) എന്നിവരുടെ സംഭാവനകള്‍ കൂടി ചേര്‍ന്നപ്പോള്‍ 18.3 ഓവറില്‍ 6 വിക്കറ്റ് ജയം ടീം സ്വന്തമാക്കി.

ഹരി നിശാന്ത് ഡിണ്ടിഗലിനായി രണ്ട് വിക്കറ്റ് നേടി. ആദിത്യ അരുണ്‍, മോഹന്‍ അഭിനവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial