പുതിയ ജേഴ്‌സി നമ്പറുകളുമായി അത്ലറ്റികോ മാഡ്രിഡ് താരങ്ങൾ

അത്ലറ്റികോ പുതിയ സീസണിലേക്കുള്ള താരങ്ങളുടെ നമ്പറുകൾ പ്രഖ്യാപിച്ചു. ഡിയേഗോ കോസ്റ്റ, കോറിയ, ലെമാർ, ലൂക്കാസ് എന്നിവർക്കാണ് അത്ലറ്റികോ പുതിയ ജേഴ്‌സി നമ്പറുകൾ പ്രഖ്യാപിച്ചത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിയ തോമസ് ലെമാറിന് ജേഴ്‌സി നമ്പർ 11 ആണ് നൽകിയിരിക്കുന്നത്. നേരത്തെ ഏയ്ഞ്ചൽ കോറിയ ഉപയോഗിച്ച നമ്പറാണ് 11.

11ആം നമ്പർ ഉപേക്ഷിച്ച ഏയ്ഞ്ചൽ കോറിയയുടെ പുതിയ നമ്പർ 10 ആണ്. യാനിക് കരാസ്‌കോ ആയിരുന്നു നേരത്തെ ഈ നമ്പർ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ജനുവരിയിലാണ് കരാസ്‌കോ ലാ ലീഗ വിട്ട് ചൈനീസ് ലീഗിലേക്ക് പോയത്.

നേരത്തെ യഥാക്രമം 21 നമ്പറും 19 നമ്പറും ഉപയോഗിച്ചിരുന്ന ഡിയേഗോ കോസ്റ്റയും ലൂക്കാസ് ഹെർണാണ്ടസും നമ്പറുകൾ പരസ്പരം മാറുകയും ചെയ്തിട്ടുണ്ട്. ഈ സീസണിൽ ഡിയേഗോ കോസ്റ്റ 19ആം നമ്പറും ലൂക്കാസ് 21ആം നമ്പറുമാണ് അണിയുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജയം തുടര്‍ന്ന് കാരൈകുഡി കാളൈ, അഞ്ച് വിക്കറ്റുമായി അശ്വത് കളിയിലെ താരം
Next articleപാക്കിസ്ഥാനിലേക്ക് ഇല്ലേ ഇല്ല, ക്ഷണം നിരസിച്ച് ന്യൂസിലാണ്ട്