ഇംഗ്ലണ്ടില്‍ ടെസ്റ്റിന് നിറഞ്ഞ സ്റ്റേഡിയം പതിവ്, അതിനാല്‍ തന്നെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുക പ്രയാസകരം

- Advertisement -

ഇംഗ്ലണ്ടില്‍ ക്രിക്കറ്റിന് എന്നും ആരാധകരുണ്ടാകാറുണ്ടെന്നും ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിനങ്ങളില്‍ പോലും സ്റ്റേഡിയം നിറയെ ആളുകളുണ്ടാകാറുണ്ടെന്നും അതിനാല്‍ തന്നെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുക താരങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമെന്ന് പറഞ്ഞ് ഇംഗ്ലണ്ട് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍.

കാണികള്‍ നിറഞ്ഞ സ്റ്റേഡിയത്തില്‍ പ്രോത്സാഹനത്തിന് പഞ്ഞമുണ്ടാകാറില്ലെന്നും ഇനി ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുമ്പോള്‍ ടീമംഗങ്ങള്‍ മറ്റുള്ളവര്‍ക്ക് പിന്തുണയുമായി എത്തേണ്ടതുണ്ടെന്നും ജെയിംസ് ആന്‍ഡേഴ്സണ്‍ പറഞ്ഞു. ഇനിയാണ് കൂടുതലായി ടീമംഗങ്ങള്‍ മറ്റു താരങ്ങളെ പിന്തുണയ്ക്കേണ്ട അവസരം.

കൈയ്യടികള്‍ക്കും ആരവങ്ങള്‍ക്കും പകരം ലെതര്‍ ബോള്‍ വില്ലോയില്‍ കൊള്ളുന്ന ശബ്ദം കേള്‍ക്കുവാന്‍ ക്രിക്കറ്റ് താരങ്ങള്‍ തയ്യാറെടുക്കണമെന്നും ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി.

Advertisement