U-14 കുട്ടികൾക്ക് ഗോകുലത്തിന്റെ ഓൺലൈൻ ക്വിസ് മത്സരം

- Advertisement -

ഗോകുലം കേരള ഫ് സി എ ഫ്‌ സി ഗ്രാസ്റൂട് ഫെസ്റ്റിവലിന്റെ ഭാഗമായി ഓൺലൈൻ ക്വിസ് കോമ്പറ്റിഷൻ അണ്ടർ 14 കുട്ടികൾക്കായി മെയ് 22, വൈകുന്നേരം 5 മണിക്ക് നടത്തുന്നു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം എൻ പി പ്രദീപ് ആണ് ക്വിസ് കോമ്പറ്റിഷൻ ഉദ്‌ഘാടനം ചെയുന്നത്. വേൾഡ് കപ്പ്, ഇന്ത്യൻ ഫുട്ബോൾ, കേരള ഫുട്ബോൾ, എന്നീ മൂന്ന് വിഷയങ്ങളിൽ ആയിരിക്കും ക്വിസ് നടത്തുക.

വിജയികൾക്ക് ഗോകുലം ഫ് സി യുടെ ഒറിജിനൽ മാച്ച് ഡേ കിറ്റുകൾ സമ്മാനമായി ലഭിക്കും. അണ്ടർ-14 ക്യാറ്റഗറിയിൽ ഉള്ള എല്ലാ കുട്ടികൾക്കും സൗജന്യമായി ക്വിസിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യം ഉള്ളവർ സൂം Id: 83055631971, പാസ്‌വേർഡ് : 489563 എന്നിവ ഉപയോഗിച്ചു ലോഗിൻ ചെയാം.
കൂടുതൽ വിവരങ്ങൾക്ക് 9074657243 ബന്ധപെടുക.

Advertisement