ഇഷ്ഫാഖ് അഹമ്മദും കേരള ബ്ലാസ്റ്റേഴ്സ് വിടും!!

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ സി ഇ ഒ വീരൻ ഡിസിൽവയ്ക്ക് പിന്നാലെ സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദും കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മാനേജ്മെന്റാണ് ഇഷ്ഫാഖിനെയും പുറത്താക്കിയത്. അവസാന വർഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇഷ്ഫാഖ് സജീവമായി ഉണ്ടായിരുന്നു. ട്രാൻസ്ഫർ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ ഒക്കെ ഇഷ്ഫാഖ് ആയിരുന്നു എടുത്തിരുന്നത്.

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം കൂടിയാൺ ഇഷ്ഫാഖ് അഹമ്മദ്. അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ ട്രാൻസ്ഫറുകൾ നടത്താൻ കമ്മീഷൻ കൈപറ്റുന്നുണ്ട് എന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. തങ്ബോയ് സിങ്ടോ ക്ലബ് വിട്ടപ്പോൾ ആണ് ഇഷ്ഫാഖിനെ അസിസ്റ്റന്റ് പരിശീലകനാക്കാൻ ക്ലബ് തീരുമാനിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിനൊപ്പ നീണ്ട കാലം ഉണ്ടായിരുന്ന താരമാണ് ഇഷ്ഫാഖ്. നേരത്തെ കോപ്പലിന് ഒപ്പം കേരള ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ടീം കോച്ചായും ജംഷദ്പൂരിന്റെ സഹ പരിശീലകനായും പ്രവർത്തിച്ച പരിചയവും ഇഷ്ഫാഖ് അഹമ്മദിനുണ്ട്.

Advertisement