ഇന്ത്യയുടെ ഡേ നൈറ്റ് ടെസ്റ്റിനുള്ള ടിക്കറ്റുകൾ വിറ്റുതീർന്നു!

Photo: Twitter/@BCCI
- Advertisement -

ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള ആദ്യ ഡേ നൈറ്റ് ടെസ്റ്റിന്റെ ആദ്യ മൂന്ന് ദിവസത്തെ ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നു. ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയാണ് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റിന്റെ ടിക്കറ്റുകൾ വിറ്റുതീർന്ന കാര്യം അറിയിച്ചത്.

നിലവിൽ കോംപ്ലിമെന്ററി ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളതെന്നും അത് മത്സരം നടക്കുന്ന ദിവസത്തിന് മുൻപ് തീരുമെന്നും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അവിഷേക് ഡാൽമിയ അറിയിച്ചു. മത്സരത്തിന് മുന്നോടിയായി SG നിർമിച്ച പിങ്ക് ബോളുകൾ കൊൽക്കത്തയിൽ എത്തിയെന്നും പന്തുകൾ പിച്ചിൽ പരീക്ഷിക്കുമെന്നും സെക്രട്ടറി പറഞ്ഞു. നവംബർ 22നാണ് ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും ആദ്യ ഡേ നൈറ്റ് ടെസ്റ്റ്. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുൻപിലാണ്

Advertisement