വെസ്റ്റിൻഡീസിനെ മലർത്തിയടിച്ച് പരമ്പര സമനിലയിലാക്കി അഫ്ഗാനിസ്ഥാൻ

Photo: Twitter/@ACBofficials
- Advertisement -

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടി20യിൽ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. 41 റൺസിനാണ് അഫ്ഗാനിസ്ഥാൻ വെസ്റ്റിൻഡീസിനെ തോൽപ്പിച്ചത്.  ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1-1ന് സമനിലയിലാക്കാനും അഫ്ഗാനിസ്ഥനായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് എടുത്തത്. ഒരു ഘട്ടത്തിൽ 160ൽ അധികം റൺസ് അഫ്ഗാനിസ്ഥാൻ നേടുമെന്ന് തോന്നിച്ചെങ്കിലും വെസ്റ്റിൻഡീസ് അഫ്ഗാനിസ്ഥാനെ 147 റൺസിൽ ഒതുക്കുകയായിരുന്നു. അഫ്ഗാനിസ്ഥാൻ നിരയിൽ ഹസ്‌റത്തുള്ള സാസെ 26 റൺസും കരിം ജനത്ത് 26 എടുത്തു പുറത്തായി. വെസ്റ്റിൻഡീസിന് വേണ്ടി കെസ്റിക്ക് വില്യംസ് മൂന്ന് വിക്കറ്റും ജേസൺ ഹോൾഡറും കീമോ പോളും 2 വിക്കറ്റ് വീതവും വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിന് 8 വിക്കറ്റ് നഷ്ട്ടത്തിൽ വെറും 106 റൺസ് മാത്രമാണ് എടുക്കാനായത്. 5 വിക്കറ്റ് വീഴ്ത്തിയ കരിം ജനത്തിന്റെ പ്രകടനമാണ് അഫ്ഗാന് ജയം അനായാസമാക്കിയത്. വെസ്റ്റിൻഡീസിന് വേണ്ടി രാംദിൻ പുറത്താവാതെ 24 റൺസ് എടുത്തു.

Advertisement