ന്യൂസിലാണ്ടിനെ ഏഷ്യയിലെ ബാറ്റിംഗിൽ സഹായിക്കുവാന്‍ തിലന്‍ സമരവീര എത്തുന്നു

Newzealand

ന്യൂസിലാണ്ടിന്റെ ബംഗ്ലാദേശ് – പാക്കിസ്ഥാന്‍ പര്യടനങ്ങള്‍ക്ക് മുമ്പ് സഹായത്തിനായി മുന്‍ ശ്രീലങ്കന്‍ താരം എത്തുന്നു. ശ്രീലങ്കയുടെ മുന്‍ താരമായ തിലന്‍ സമരവീരയുടെ സേവനം ആണ് ന്യൂസിലാണ്ട് തങ്ങളുടെ പരിമിത ഓവര്‍ പരമ്പരയ്ക്ക് മുമ്പായി ഒരുക്കിയിരിക്കുന്നത്.

സമരവീര തന്റെ കരിയറിൽ പലപ്പോഴും ശ്രീലങ്കയെ പ്രതിസന്ധി ഘട്ടത്തിൽ രക്ഷകനായി അവതരിച്ച താരമാണ്. ഐസിസി ലോകകപ്പിന് മുമ്പേ ന്യൂസിലാണ്ടിന് വളരെ തിരക്കേറിയ അന്താരാഷ്ട്ര അസൈന്‍മെന്റുകളാണുള്ളത്.

ഈ പരമ്പരകള്‍ക്കും ടി20 ലോകകപ്പിനുമായി ന്യൂസിലാണ്ട് മൂന്ന് വ്യത്യസ്ത ടീമുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Previous articleഎഡിൻ ജെക്കോ ഇനി ഇന്റർ മിലാനിൽ
Next articleലിൻഡെലോഫ് ഇനി സ്വീഡന്റെ ക്യാപ്റ്റൻ