ലിൻഡെലോഫ് ഇനി സ്വീഡന്റെ ക്യാപ്റ്റൻ

20210811 155334

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കായ വിക്ടർ ലിൻഡലോഫിനെ സ്വീഡൻ ദേശീയ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. യൂറോ കപ്പിലെ മികച്ച പ്രകടനത്തിനു പിന്നാലെയാണ് സ്വീഡൻ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. മുൻ ബെൻഫിക്ക താരം 2016ൽ ആണ് സ്വീഡനായി അരങ്ങേറിയത്. അന്ന് മുതൽ ഇതുവരെ 45 മത്സരങ്ങളിൽ സ്വീഡനു വേണ്ടി കളിച്ചിട്ടുണ്ട്. കൂടാതെ 2015 ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയ U21 ദേശീയ ടീമിന്റെ ഭാഗവുമായിരുന്നു അദ്ദേഹം.

ലിൻഡലോഫ് മൂന്ന് വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിൽ സീനിയർ ടീമിനെ ഇതിനകം പ്രതിനിധീകരിച്ചു. യൂറോ 2016, ലോകകപ്പ് 2018, യൂറോ 2020 എന്നിവയിൽ മികച്ച പ്രകടനം അദ്ദേഹം കാഴ്ചവെച്ചിരുന്നു. ആൽബിൻ എക്ഡലിനെ വൈസ് ക്യാപ്റ്റനായും എമിൽ ഫോർസ്ബർഗ് രണ്ടാം വൈസ് ക്യാപ്റ്റനായും ദേശീയ ടീം നിയമിച്ചു.

Previous articleന്യൂസിലാണ്ടിനെ ഏഷ്യയിലെ ബാറ്റിംഗിൽ സഹായിക്കുവാന്‍ തിലന്‍ സമരവീര എത്തുന്നു
Next articleശ്രീജേഷിന് 2 കോടി പാരിതോഷികം പ്രഖ്യാപിച്ച് കേരള സർക്കാർ