ഇംഗ്ലണ്ടിനെക്കാള്‍ മികച്ച ടീമുകളുണ്ടാവും, എന്നാൽ ഇംഗ്ലണ്ടിനോളം ധീരര്‍ വേറെയുണ്ടാവില്ല – ജാക്ക് ലീഷ്

Rootbairstow

ഇംഗ്ലണ്ടിനെക്കാള്‍ മികച്ച ടീമുകള്‍ ഇന്ന് ലോകക്രിക്കറ്റിലുണ്ടാവും എന്നാൽ തങ്ങളോളം ധീരര്‍ വേറെയുണ്ടാവില്ലെന്ന് പറഞ്ഞ് ജാക്ക് ലീഷ്. ഇന്ത്യയ്ക്കെതിരെ എഡ്ജ്ബാസ്റ്റണിൽ തകര്‍പ്പന്‍ വിജയത്തിന് ശേഷം ബെന്‍ സ്റ്റോക്സ് ആണ് ജാക്ക് ലീഷിന്റെ ഈ പ്രതികരണം പ്രസന്റേഷന്‍ സെറിമണിയിൽ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ടെസ്റ്റ് ക്രിക്കറ്റിൽ തലക്കുനിച്ച് മടങ്ങിയിരുന്ന ഇംഗ്ലണ്ടിന്റെ പുതിയ മുഖം ആണ് കഴിഞ്ഞ നാല് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ലോകം കണ്ടത്. ടീമംഗങ്ങള്‍ ഇത്തരത്തിൽ കളിക്കുമ്പോള്‍ തനിക്ക് കാര്യങ്ങള്‍ എളുപ്പമാണെന്നും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് വ്യക്തമാക്കി.