ഒറിഗി ഇനി മിലാന്റെ താരം, ഔദ്യോഗിക പ്രഖ്യാപനം വന്നു

ലിവർപൂളിന്റെ സ്ട്രൈക്കറായിരുന്ന ഒറിഗി ക്ലബ് വിട്ട് എ സി മിലാനിൽ എത്തി. താരം എ സി മിലാനിലേക്ക് ഫ്രീ ട്രാൻസ്ഫറിൽ ആണ് എത്തുന്നത്‌. പ്രതിവർഷം 4 മില്യൺ യൂറോ വേതനമുള്ള കരാർ താരം ഒപ്പിട്ടു‌. 2026വരെ താരം മിലാനിൽ ഉണ്ടാകുന്ന രീതിയിലാണ് കരാർ.

27കാരനായ താരം 2014 മുതൽ ലിവർപൂളിനൊപ്പം ഉണ്ട്. പല നിർണായക ഗോളുകളും ലിവർപൂളിനായി നേടിയിട്ടുള്ള താരമാണ് ഒറിഗി. ലിവർപൂളിനൊപ്പം അഞ്ച് കിരീടങ്ങൾ ഒറിഗി നേടിയിട്ടുണ്ട്. ലില്ലെ, വോൾവ്സ്ബർഗ് തുടങ്ങിയ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. ബെൽജിയൻ ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമായിരുന്നു ഒറിഗി.