സാം ബില്ലിംഗ്സിന്റെ മികവിൽ ഓവൽ ഇന്‍വിന്‍സിബിള്‍സിന് 9 റൺസ് വിജയം

Sambillings

ദി ഹണ്ട്രെഡിന്റെ പുരുഷ പതിപ്പിലെ ആദ്യ മത്സരത്തിൽ ഓവൽ ഇന്‍വിന്‍സിബിള്‍സിന് ജയം. സാം ബില്ലിംഗ്സിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 145/8 എന്ന സ്കോര്‍ ഓവൽ നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ ഒറിജിനൽസിന് 136/7 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

30 പന്തിൽ 49 റൺസ് നേടിയ ക്യാപ്റ്റന്‍ ബില്ലിംഗ്സിനൊപ്പം ടോം കറന്‍(29), ജേസൺ റോയ്(20) എന്നിവരാണ് ഓവലിന് വേണ്ടി തിളങ്ങിയത്. മാഞ്ചസ്റ്ററിന് വേണ്ടി ഫ്രെഡ് ക്ലാസ്സന്‍ മൂന്നും ഫിന്‍, ടോം ഹാര്‍ട്‍ലി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

37 റൺസ് നേടിയ കാര്‍ലോസ് ബ്രാത്‍വൈറ്റിനും കാല്‍വിന്‍ ഹാരിസൺ(23), കോളിന്‍ മൺറോ(26) എന്നിവര്‍ക്കും ഓവലിന്റെ സ്കോറിന് 9 റൺസ് അകലെ എത്തുവാനെ സാധിച്ചുള്ളു. സാം കറന്‍, നഥാന്‍ സൗട്ടര്‍ എന്നിവര്‍ ഓവലിന് വേണ്ടി രണ്ട് വിക്കറ്റ് നേടി.

Previous articleബൗളര്‍മാരുടെ മികവിൽ വിജയം നേടി മധുരൈ പാന്തേഴ്സ്
Next articleറാങ്കിംഗ് റൗണ്ടിൽ 9ാം സ്ഥാനവുമായി ദീപിക കുമാരി, കൊറിയന്‍ താരത്തിന് ഒളിമ്പിക്സ് റെക്കോര്‍ഡ്