റാങ്കിംഗ് റൗണ്ടിൽ 9ാം സ്ഥാനവുമായി ദീപിക കുമാരി, കൊറിയന്‍ താരത്തിന് ഒളിമ്പിക്സ് റെക്കോര്‍ഡ്

റാങ്കിംഗ് റൗണ്ടിൽ ഇന്ത്യയുടെ ദീപിക കുമാരിയ്ക്ക് 9ാം റാങ്ക്. 72 ശ്രമങ്ങള്‍ക്ക് ശേഷം 663 പോയിന്റ് നേടിയാണ് ദീപിക 9ാം സ്ഥാനത്ത് എത്തിയത്. റൗണ്ട് ഓഫ് 32ൽ ദീപിക ഭൂട്ടാന്റെ കര്‍മ്മയെയാണ് നേരിടുന്നത്. 616 പോയിന്റ് നേടിയ ഭൂട്ടാന്‍ താരം റാങ്കിംഗ് റൗണ്ടിന് ശേഷം 56ാം സ്ഥാനത്തായിരുന്നു.

കൊറിയയുടെ ആന്‍ സാന്‍ ആയിരുന്നു റാങ്കിംഗ് റൗണ്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 680 പോയിന്റ് നേടിയ ആന്‍ ഒളിമ്പിക്സ് റെക്കോര്‍ഡ് ആണ് നേടിയത്.

Previous articleസാം ബില്ലിംഗ്സിന്റെ മികവിൽ ഓവൽ ഇന്‍വിന്‍സിബിള്‍സിന് 9 റൺസ് വിജയം
Next articleഈ ഒളിമ്പിക്സിൽ സമ്മർദ്ദം കൂടുതൽ ആണെന്ന് സിന്ധു