ബൗളര്‍മാരുടെ മികവിൽ വിജയം നേടി മധുരൈ പാന്തേഴ്സ്

ബൗളര്‍മാരുടെ മികവിൽ ഡിണ്ടിഗൽ ഡ്രാഗൺസിനെ തറപറ്റിച്ച് മധുരൈ പാന്തേഴ്സ്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡിണ്ടിഗൺ ഡ്രാഗൺസ് 18.5 ഓവറിൽ 96 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മണി ഭാരതി(26), ഹരി നിശാന്ത്(19) എന്നിവരായിരുന്നു ഡ്രാഗൺസിന് വേണ്ടി പൊരുതി നോക്കിയ താരങ്ങള്‍. പാന്തേഴ്സിന് വേണ്ടി ജഗദീഷന്‍ കൗശിക്കും രാമലിംഗം രോഹിത്തും മൂന്ന് വീതം വിക്കറ്റും കിരൺ ആകാശ്, സിലമ്പരസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൗശിക് ബാറ്റിംഗിലും 31 റൺസുമായി തിളങ്ങിയാണ് പാന്തേഴ്സിന്റെ വിജയം ഉറപ്പാക്കിയത്. അരുണ്‍ കാര്‍ത്തിക് 22 റൺസ് നേടി. 4 വിക്കറ്റ് നഷ്ടത്തിൽ 15 ഓവറിലാണ് ടീമിന്റെ വിജയം.