വിശ്രമം ആവശ്യം, ദി ഹണ്ട്രെഡിൽ നിന്ന് പിന്മാറി ജോണി ബൈര്‍സ്റ്റോ

തുടര്‍ച്ചയായ ക്രിക്കറ്റിൽ നിന്ന് വിശ്രമം ആവശ്യമാണെന്ന് കാണിച്ച് ദി ഹണ്ട്രെഡിൽ നിന്ന് പിന്മാറി ജോണി ബൈര്‍സ്റ്റോ. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ആവശ്യത്തിന് വിശ്രമം വേണമെന്ന് ചൂണ്ടിക്കാണിച്ചാണ് ഓഗസ്റ്റ് 3ന് ആരംഭിയ്ക്കുവാനിരുന്ന ദി ഹണ്ട്രെഡിൽ നിന്ന് താരം പിന്മാറിയത്.

വെൽഷ് ഫയറിന് വേണ്ടിയാണ് കഴിഞ്ഞ സീസണിൽ ബൈര്‍സ്റ്റോ കളിച്ചത്. ഓഗസ്റ്റ് 17ന് ആണ് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിയ്ക്കുന്നത്. ടെസ്റ്റ് ഫോര്‍മാറ്റിൽ മികച്ച ഫോമിൽ കളിക്കുന്ന ബൈര്‍സ്റ്റോ എട്ട് മത്സരങ്ങളിൽ നിന്ന് 994 റൺസാണ് നേടിയിട്ടുള്ളത്.