സഫിന്‍ ബുള്‍സിനെ പരാജയപ്പെടുത്തി സ്പെറിഡിയന്‍ സ്ട്രൈക്കേഴ്സ്, ജയം 7 വിക്കറ്റിന്

Sports Correspondent

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ വിജയം കരസ്ഥമാക്കി സ്പെറിഡിയന്‍ സ്ട്രൈക്കേഴ്സ്. ഇന്ന് നടന്ന അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സഫിന്‍ ബുള്‍സ് എട്ടോവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് നേടിയപ്പോള്‍ 38 റണ്‍സ് നേടിയ അനീഷ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. രണ്ട് ഫോറും മൂന്ന് സിക്സും അടക്കമായിരുന്നു താരത്തിന്റെ സ്കോറിംഗ്. ഒപ്പം സുനീഷ് കുമാര്‍ 13 റണ്‍സ് നേടി. സ്പെറിഡിയന്‍ ബൗളര്‍മാരില്‍ നിതിന്‍ തുളസീധരന്‍ രണ്ട് വിക്കറ്റ് നേടി.

ബൗളിംഗിലെ പോലെ ബാറ്റിംഗിലും നിതിന്‍ തിളങ്ങിയപ്പോള്‍ 7.1 ഓവറിലാണ് സ്പെറിഡിയന്റെ വിജയം. 22 പന്തില്‍ 30 റണ്‍സ് നേടി നിതിനും 19 റണ്‍സ് നേടിയ ഹരികൃഷ്ണനുമാണ് സ്ട്രൈക്കേഴ്സിന് വേണ്ടി ബാറ്റിംഗില്‍ തിളങ്ങിയത്. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടമായ സ്പെറിഡിയന് വേണ്ടി 29 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഹരിയും നിതിനും നേടിയത്. വിഗ്നേഷ് വിജയന്‍ 9 റണ്‍സ് നേടി.