6 വിക്കറ്റ് വിജയവുമായി സോഫ്ട്വെയര്‍ ഇന്‍ക്യുബേറ്റേര്‍

അപ്ലെക്സെസിനെതിരെ ആറ് വിക്കറ്റ് വിജയം സ്വന്തമാക്കി എസ്ഐ കലിപ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ അപ്ലെക്സസിനെ 56/6 എന്ന സ്കോറില്‍ പിടിച്ച് കെട്ടിയ ശേഷം 4.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ടീം വിജയം കരസ്ഥമാക്കിയത്. വിടി പ്രവീണ്‍ പുറത്താകാതെ 22 റണ്‍സും അല്‍താഫ് 7 പന്തില്‍ നിന്ന് 20 റണ്‍സും നേടിയാണ് എസ്ഐ കലിപ്സിന്റെ വിജയം ഉറപ്പാക്കിയത്. അപ്ലെക്സസിന് വേണ്ടി ചന്ദു രഞ്ജന്‍ മൂന്ന് വിക്കറ്റ് നേടി. 9/3 എന്ന നിലയിലേക്ക് എസ്ഐ തകര്‍ന്നുവെങ്കിലും പ്രവീണ്‍-അല്‍താഫ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അപ്ലെക്സസിന് വേണ്ടി 16 റണ്‍സ് നേടിയ ജെഫിന്‍ ജോയ് ടോപ് സ്കോറര്‍ ആയി. ജിയോ അബ്രഹാം 14 റണ്‍സുമായി പുറത്താകാതെ നിന്നു. എസ്ഐ കലിപ്സിന് വേണ്ടി ബോബി രാജ് , വിടി പ്രവീണ്‍ എന്നിവര്‍ രണ്ടും അമല്‍ ഒരു വിക്കറ്റും നേടി.