സനിയോളോയ്ക്ക് എ സി എൽ ഇഞ്ച്വറി, റോമയ്ക്കും ഇറ്റലിക്കും തീരാനഷ്ടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ യുവന്റസിനോട് ഏറ്റ പരാജയം മാത്രമല്ല റോമയ്ക്ക് നിരാശ നൽകിയത്. ആ പരാജയത്തിന് ഒപ്പം റോമയുടെ യുവതാരം സനിയോളോയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. റോമയുടെ ഏറ്റവും മികച്ച താരത്തിന് എ സി എൽ ഇഞ്ച്വറി ആണെന്ന് റോമ ഔദ്യോഗികമായി ഉറപ്പിച്ചു. താരത്തിന് മുട്ടിന് ശസ്ത്രക്രിയ വേണ്ടി വരും.

മുട്ടിന് ശസ്ത്രക്രിയ ചെയ്ത് ആറു മുതൽ എട്ടു മാസം വരെ സനിയോളൊയ്ക്ക് പുറത്തിരിക്കേണ്ടി വരും. താരത്തിന് റോമയുടെ ഈ സീസൺ മാത്രമല്ല ഒപ്പം ഇറ്റലിക്കായി യൂറോ കപ്പും കളിക്കാൻ കഴിഞ്ഞേക്കില്ല. ഇന്നലെ യുവന്റസ് യുവ ഡിഫൻഡർ ഡെമിറലിനും പരിക്കേറ്റിരുന്നു. താരവും നീണ്ടകാലം പുറത്തിരിക്കും എന്നാണ് വാർത്തകൾ.