കേരളം വിജയത്തിന് അരികെ. ഇനി ജയിക്കാൻ മൂന്ന് വിക്കറ്റുകൾ കൂടെ

- Advertisement -

രഞ്ജി ട്രോഫിയിൽ കേരളം പഞ്ചാബിനെതിരെ വിജയത്തിനോട് അടുക്കുന്നു. രണ്ടാം ഇന്നിങ്സിൽ കേരളം 136 റൺസിന് പുറത്തായപ്പോൾ പരാജയത്തിന്റെ ഭീഷണി ഉണ്ടായിരുന്നു. എന്നാൽ കേരളം ഇപ്പോൾ പഞ്ചാബിനെയും എറിഞ്ഞു വീഴ്ത്തുകയാണ്. പഞ്ചാബ് ഇപ്പോൾ 7 വിക്കറ്റ് നഷ്ടത്തി 73 റൺസ് എന്ന നിലയിലാണ്. ഇനി 3 വിക്കറ്റ് കൂടെ നേടിയാൽ കേരളത്തിന് ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കാം.

പഞ്ചാബിന് ജയിക്കാൻ ഇനിയും 73 റൺസ് ആണ് വേണ്ടത്. പക്ഷെ അതിനു മുമ്പ് മൂന്ന് വിക്കറ്റുകൾ എടുത്ത് വിജയം സ്വന്തമാക്കാം എന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. ജലജ് സക്സേനയാണ് പഞ്ചാവിനെ തകർക്കുന്നത്. സക്സോന 26 റൺസ് വിട്ടു നൽകി അഞ്ചു വിക്കറ്റ് ആണ് പിഴുതത്, സിജോമോൻ 23 റൺസ് വിട്ടു നൽകി 2 വിക്കറ്റും എടുത്തു. പഞ്ചാബിന്റെ മുൻ നിര ബാറ്റ്സ്മാന്മാർ എല്ലാം പുറത്തായി.

Advertisement