ട്രെന്‍സറിന് വിജയം ഏഴ് വിക്കറ്റിന്, 30 റണ്‍സിന്റെ മികച്ച വിജയവുമായി കാന്‍കാഡോ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കണക്ടഡ് ഐഒയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി ട്രെന്‍സര്‍. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത കണക്ടഡ് ഐഒയെ 49/7 എന്ന സ്കോറില്‍ ഒതുക്കിയ ശേഷം 3 വിക്കറ്റ് നഷ്ടത്തില്‍ 6.2 ഓവറില്‍ ട്രെന്‍സര്‍ വിജയം കുറിയ്ക്കുകയായിരുന്നു. ട്രെന്‍സറിന് വേണ്ടി അരുണ്‍ 23 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കണക്ടഡ് ഐഒയ്ക്ക് വേണ്ടി 14 റണ്‍സ് നേടിയ അബ്ദു സലീം ആണ് ടോപ് സ്കോറര്‍. ജിനു പോള്‍ 10 റണ്‍സ് നേടി. ട്രെന്‍സറിന് വേണ്ടി അഖില്‍ മോഹനും ബിജിന്‍ ബേബിയും രണ്ട് വീതം വിക്കറ്റ് നേടി.


ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ആദ്യ ദിവസം മികച്ച വിജയം നേടി കാന്‍കാഡോ. ഡി11നെതിരെ ആദ്യം ബാറ്റ് ചെയ്ത് 8 വിക്കറ്റ് നഷ്ടത്തില്‍ 8 ഓവറില്‍ നിന്ന് 82 റണ്‍സ് നേടിയ ടീം എതിരാളികളെ 52 റണ്‍സില്‍ ഒതുക്കുകയായിരുന്നു. 30 റണ്‍സിന്റെ മികവാര്‍ന്ന വിജയമാണ് കാന്‍കാഡോ നേടിയത്. 25 റണ്‍സ് നേടി വിഷ്ണുവും 12 പന്തില്‍ 21 റണ്‍സ് നേടി അഷ്ഫാക് മുഹമ്മദുമാണ് കാന്‍കാഡോയ്ക്കായി തിളങ്ങിയത്. ഡി11ന് വേണ്ടി അഖില്‍ 3 വിക്കറ്റും സന്തോഷ് രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡി11 നിരയില്‍ 26 റണ്‍സ് നേടിയ സുനില്‍ രാജ് ഒഴികെ ആരും തന്നെ മികവ് പുലര്‍ത്തിയിരുന്നില്ല. കാന്‍കാഡോയ്ക്ക് വേണ്ടി വിവേകും വിഷ്ണുവും രണ്ട് വീതം വിക്കറ്റ് നേടി.