ടാസ്കിന്‍ അഹമ്മദും ധാക്ക പ്രീമിയര്‍ ലീഗിനില്ല

ബംഗ്ലാദേശ് പേസര്‍ ടാസ്കിന്‍ അഹമ്മദ് ധാക്ക പ്രീമിയര്‍ ലീഗിന്റ അടുത്ത ഘട്ടത്തിനില്ല. ഇടത് തള്ള വിരലിനേറ്റ പരിക്കാണ് താരത്തിനെ ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറുവാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. മൊഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബിന്റെ താരമാണ് ടാസ്കിന്‍. മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോളാണ് താരത്തിന് പരിക്കേറ്റത്.

ഏതാനും സ്റ്റിച്ചുകള്‍ വേണ്ടി വന്നുവെന്നും ഏഴ് ദിവസത്തെ വിശ്രമത്തിന് ശേഷമെ റീഹാബിലിറ്റേഷന്‍ നടപടികള്‍ ആരംഭിക്കാനാകുകയുള്ളുവെന്നും ബിസിബി ചീഫ് ഫിസിഷ്യന്‍ ദേബാശിഷ് ചൗധരി വ്യക്തമാക്കി. ടീമിന് വേണ്ടി 10 വിക്കറ്റ് നേടിയ ടാസ്കിനാണ് മൊഹമ്മദന്റെ ടോപ് വിക്കറ്റ് ടേക്കര്‍.