ഇന്ത്യക്കെതിരായ പരമ്പരയിൽ നിന്ന് തമിം ഇഖ്‌ബാൽ പുറത്ത്

- Advertisement -

ഇന്ത്യക്കെതിരായ പരമ്പരയിൽ നിന്ന് ബംഗ്ളദേശ് താരം തമിം ഇഖ്‌ബാൽ പുറത്ത്.  ഭാര്യ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകുന്നതുമായി ബന്ധപ്പെട്ടാണ് താരം പരമ്പരയിൽ നിന്ന് വിട്ടുനിന്നത്. തമിം ഇഖ്ബാലിന് പകരം ഇമ്രുൽ കായീസിനെ ഇന്ത്യൻ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. അടുത്ത കഴിഞ്ഞ അഫ്ഗാനിസ്ഥാന്റെ ബംഗ്ളദേശിന്റെ പരമ്പരയിൽ നിന്ന് താരം വിട്ടുനിന്നിരുന്നു.

നേരത്തെ മറ്റൊരു ബംഗ്ളദേശ് താരമായ മുഹമ്മദ് സൈഫുദ്ധീനും പരിക്ക് മൂലം ഇന്ത്യൻ പരമ്പരയിൽ നിന്ന് വിട്ടുനിന്നിരുന്നു. ബംഗ്ളദേശ് ഇന്ത്യയിൽ മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് കളിക്കുന്നത്. നവംബർ 3നാണ് പരമ്പരയിലെ ആദ്യ മത്സരം.

Bangladesh T20I squad: Shakib Al Hasan (capt), Liton Das, Imrul Kayes, Soumya Sarkar, Mohammad Naim, Mushfiqur Rahim, Mahmudullah, Afif Hossain, Mosaddek Hossain, Aminul Islam, Arafat Sunny, Al-Amin Hossain, Mustafizur Rahman, Shafiul Islam.

Advertisement