ഐ ലീഗ് ചാമ്പ്യന്മാരെയും തോൽപ്പിച്ച് ഗോകുലത്തിന്റെ കുതിപ്പ്

- Advertisement -

ബംഗ്ലാദേശിൽ നടക്കുന്ന ഷെയ്ഖ് കമാൽ ഇന്റർനാഷണൽ ക്ലബ് കപ്പിൽ ഗോകുലത്തിന് ജയം. ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെയാണ് ഗോകുലം ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. ജയത്തോടെ ടൂർണമെന്റിന്റെ സെമി ഫൈനൽ ഉറപ്പിക്കാനും ഗോകുലത്തിനായി. ചെന്നൈ സിറ്റി നേരത്തെ തന്നെ സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു.

ഗോകുലത്തിന് വേണ്ടി ലാൽറോമാവിയയും ഹെൻറിയുമാണ് ഗോളുകൾ നേടിയത്. മത്സരത്തിലെ രണ്ടു ഗോളുകളും ആദ്യ പകുതിയിലാണ് വീണത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഗോകുലം ബംഗ്ളദേശ് ചാമ്പ്യന്മാരായ ബസുന്ധര കിംഗ്സിനെയും തോൽപ്പിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ ജയം. കഴിഞ്ഞ മത്സരത്തിൽ മലേഷ്യൻ ക്ലബ് ടെരെംഗാനു എഫ് സിയെ ഗോകുലം സമനിലയിൽ പിടിച്ചിരുന്നു.

Advertisement