പാക്കിസ്ഥാന്‍ ഇതിഹാസം അബ്ദുള്‍ ഖാദിര്‍ ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ലെഗ്സ്പിന്നറെന്ന് ഇമ്രാന്‍ താഹിര്‍

- Advertisement -

പാക് ഇതിഹാസ താരം അബ്ദുള്‍ ഖാദിര്‍ ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ലെഗ്സ്പിന്നറെന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഏകദിന താരം ഇമ്രാന്‍ താഹിര്‍. ലോക ടി20 ഇലവനില്‍ തന്നെ മാറ്റി നിര്‍ത്തി എടുക്കുന്ന താരം ആരെന്ന ചോദ്യത്തിനാണ് ഇമ്രാന്‍ താഹിറിന്റെ മറുപടി.

ക്രിക്കറ്റിന്റെ ഈ ഫോര്‍മാറ്റ് കളിച്ചിട്ടില്ലാത്ത ഖാദിര്‍ 1977 മുതല്‍ 1993 വരെയുള്ള കാലഘട്ടത്തിലാണ് കളിച്ചിട്ടുള്ളത്. അടുത്തിടെ അന്തരിച്ച അദ്ദേഹം 67 ടെസ്റ്റില്‍ നിന്ന് 236 വിക്കറ്റും 104 ഏകദിനത്തില്‍ നിന്ന് 132 വിക്കറ്റും നേടിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 63ാം വയസ്സിലാണ് താരത്തിന്റെ നിര്യാണം സംഭവിച്ചത്.

Advertisement