ഫ്രഞ്ച് ലീഗിലെ അടുത്ത സീസൺ വൈകില്ല

- Advertisement -

ഈ സീസൺ കൊറോണ കാരണം സീസൺ ആദ്യം ഉപേക്ഷിച്ച ലീഗാണ് ഫ്രാൻസിലെ ലീഗ് വൺ. പക്ഷെ അടുത്ത സീസൺ സാധാരണ സമയത്ത് തന്നെ ആരംഭിക്കും എന്ന് ഫ്രഞ്ച് ലീഗുമായി ബന്ധപ്പെട്ടവർ പറയുന്നു. അടുത്ത സീസണിൽ പ്രീമിയർ ലീഗ് ഉൾപ്പെടെ പ്രധാന ലീഗുകൾ ഒക്കെ വൈകും എന്ന് ഭയപ്പെടുന്ന അവസരത്തിലാണ് ഫ്രാൻസിൽ അങ്ങന്ര് വൈകൽ ഉണ്ടാവില്ല എന്ന് അധികൃതർ പറയുന്നത്.

ഓഗസ്റ്റ് 22ന് ലീഗിലെ പുതിയ സീസൺ തുടങ്ങാനാണ് ഫ്രഞ്ച് ഫുട്ബോൾ അധികൃതരുടെ തീരുമാനം. ഫ്രാൻസിലെ കൊറോണ നിയന്ത്രണ വിധേയമായതും രോഗം പെരുകുന്നതിന്റെ തോത് കുറഞ്ഞതുമാണ് ലീഗ് യഥാ സമയത്ത് തുടങ്ങാൻ കഴിയും എന്ന പ്രതീക്ഷ ഫ്രാൻസിന് നൽകുന്നത്. ഒന്നര ലക്ഷത്തിന് അടുത്ത് പേരാണ് ഫ്രാൻസിൽ ഇതുവരെ കൊറോണ ബാധിച്ച് ചികിത്സ തേടിയത്.

Advertisement