പൊരുതി നിന്ന് രോഹിത്തും സംഘവും, 164 ന്യൂസിലാന്റിന് വിജയ ലക്ഷ്യം

- Advertisement -

ഇന്ത്യക്കെതിരായ അഞ്ചാം ടി20 മത്സരത്തിൽ ന്യുസിലാന്റിന് 164 വിജയ ലക്ഷ്യം. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 163 റൺസ് എടുത്തു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കതതിൽ തന്നെ വിക്കറ്റ് നഷ്ടമായി.

ബേ ഓവലില്‍ കെ എല്‍ രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ ഇറങ്ങി. എന്നാൽ അഞ്ച് പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്താവുകയായിരുന്നു മലയാളി താരം. രണ്ടാം ഓവറില്‍ കുഗ്ലെജന്‍റെ മൂന്നാം പന്തില്‍ സാന്‍റ്‌നര്‍ പിടിച്ചാണ് സഞ്ജു കളം വിട്ടത്.

ഏറെ വൈകാതെ കെ എൽ രാഹുൽ 45 റൺസ് എടുത്ത് പുറത്തായി. രാഹുലിനൊപ്പം ഇന്ത്യൻ ഇന്നിംഗ് പടുത്തുയർത്തിയത് രോഹിത്ത് ശർമ്മയായിരുന്നു. രാഹുലിനെ വീഴ്ത്തിയത് ബെന്നെട്ടാായിരുന്നു. സാന്റ്നർ തന്നെയാണ് രാഹുലിന്റെ ക്യാച്ചെടുത്തതും. അതേ സമയം ഇന്ത്യക്ക് തിരിച്ചടിയായിരിക്കുന്നത് രോഹിത്ത് ശർമ്മയുടെ പരിക്കാണ്. 41 പന്തിൽ 3 സിക്സറുകൾ ഉൾപ്പടെ 60 റൺസ് എടുത്ത രോഹിത്ത് പരിക്കേറ്റ് കളം വിടുകയായിരുന്നു. പിന്നീട് ശ്രേയസ് അയ്യരും ശിവം ദുബേയും ഇന്ത്യൻ ഇന്നിംഗ്സ് നയിച്ചു. 5 റൺസ് എടുത്ത ശിവത്തേയും കുഗ്ലെജ്ൻ പുറത്താക്കി. 11 റൺസ് എടുത്ത് മനീഷ് പാണ്ഡേയും 33 റൺസ് എടുത്ത് ശ്രേയസ് അയ്യരും പുറത്താവാതെ നിന്നു.

Advertisement