“ടി20 ലോകകപ്പ്, ഫൈനലിൽ എത്താൻ ആകുമെന്നാണ് ഇന്ത്യൻ പ്രതീക്ഷ” – റിഷഭ് പന്ത് | Exclusive

ടി20 ലോകകപ്പ് ആരാധകരുടെ പിന്തുണ പ്രധാനമാകും എന്ന് പന്ത്

വരാൻ ഇരിക്കുന്ന ടി20 ലോകകപ്പ് നടക്കുമ്പോൾ ഇന്ത്യ ഫൈനലിൽ എത്തും എന്നാണ് പ്രതീക്ഷ എന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്. ലോകകപ്പ് അടുത്തിരിക്കെ, മുഴുവൻ ടീമും ചെറിയ രീതിയിൽ എങ്കിലും സമ്മർദ്ദത്തിൽ ആണെന്നും പന്ത് പറയുന്നു. എന്നാൽ അതേ സമയം, ഒരു ടീമെന്ന നിലയിൽ, ഞങ്ങളുടെ 100 ശതമാനം നൽകാനും ഞങ്ങളുടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഞങ്ങൾ ഇഷ്ടപ്പെടുന്നു. എന്നും പന്ത് പറഞ്ഞ്. കളിക്കാർ എന്ന നിലയിൽ സമ്മർദ്ദം മറികടക്കാൻ അതാണ് ഞങ്ങൾക്ക് ചെയ്യാൻ കഴിയുക എന്ന് പന്ത് പറയുന്നു.

ടി20 ലോകകപ്പ്

ഞങ്ങൾ ഫൈനലിലെത്തുമെന്നാണ് പ്രതീക്ഷ. ടീമിനായി തനിക്കും തന്റെ ഏറ്റവും നല്ലത് നൽകാൻ ആകും എന്നും പ്രതീക്ഷിക്കുന്നു. പന്ത് പറഞ്ഞു. ഇന്ത്യൻ ടീമിന് ഓസ്‌ട്രേലിയയിൽ വലിയ പിന്തുണ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു എന്നും ആരാധാകരുടെ പിന്തുണ പ്രധാനമാണെന്നും പന്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഏകദിന ക്രിക്കറ്റ് പ്രതിസന്ധിയിൽ അല്ല, ക്രിക്കറ്റിൽ നാലാമതൊരു ഫോർമാറ്റ് കൂടെ ഉണ്ടെങ്കിൽ സന്തോഷം. രോഹിത് ശർമ്മ | Latest