ടി20 റാങ്കിങ്ങിൽ വിരാട് കോഹ്‌ലിക്ക് തിരിച്ചടി, കെ.എൽ രാഹുൽ രണ്ടാം സ്ഥാനത്ത്

- Advertisement -

ഏറ്റവും പുതിയ ഐ.സി.സിയുടെ ടി20 റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് തിരിച്ചടി. ഏറ്റവും പുതിയ ബാറ്റിംഗ് റാങ്കിങ് പ്രകാരം വിരാട് കോഹ്‌ലി റാങ്കിങ്ങിൽ പത്താം സ്ഥാനത്താണ്. അതെ സമയം മികച്ച ഫോമിലുള്ള കെ.എൽ രാഹുൽ പുതിയ ഐ.സി.സി റാങ്കിങ്ങിൽ രണ്ടാം സ്ഥാനം നിലനിർത്തി. 823 റേറ്റിംഗ് പോയിന്റുമായാണ് കെ.എൽ രാഹുൽ രണ്ടാം സ്ഥാനം നിലനിർത്തിയത്.

879 റേറ്റിംഗ് പോയിന്റുമായി പാകിസ്ഥാൻ താരം ബാബർ അസം ആണ് ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാം  സ്ഥാനത്ത് ഉള്ളത്. ആദ്യ പത്തിൽ ഇന്ത്യയിൽ നിന്ന് കെ.എൽ രാഹുലും വിരാട് കോഹ്‌ലിയും മാത്രമാണ് ഉള്ളത്. പരിക്ക് മൂലം വിശ്രമത്തിലുള്ള ഇന്ത്യൻ താരം രോഹിത് ശർമ്മ പതിനൊന്നാം സ്ഥാനത്ത് തുടരുന്നുണ്ട്. ബൗളർമാരുടെ ടി20 റാങ്കിങ്ങിൽ അഫ്ഗാൻ സ്പിന്നർ റഷീദ് ഖാൻ ആണ് ഒന്നാം സ്ഥാനത്ത്. ഓൾ റൗണ്ടർമാരിൽ അഫ്ഗാൻ താരം മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്.

Advertisement