മെസ്സിയെ മോശമായി ചിത്രീകരിക്കാൻ കമ്പനിയെ നിയമിച്ചിട്ടില്ല, പ്രസ്താവനയുമായി ബാഴ്സലോണ

- Advertisement -

സൂപ്പർ താരം ലയണൽ മെസ്സിയെ മോശമായി ചിത്രീകരിക്കാൻ കമ്പനിയെ നിയമിച്ചു എന്ന വാർത്തകൾക്ക് എതിരെ രൂക്ഷ പ്രതികരണവുമായി ബാഴ്സലോണ. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് കാത്തലൻ ക്ലബ്ബ് ആരോപണങ്ങൾ നിഷേധിച്ചത്.

ക്ലബ്ബ്മായി ബന്ധപ്പെട്ട ഒരാൾക്ക് എതിരെയും വാർത്തകൾ കൊടുക്കാനോ, സോഷ്യൽ മീഡിയ വഴി അപകീർത്തി പെടുത്താനോ ബാഴ്സലോണ ഒരു കമ്പനിയെയും നിയമിച്ചിട്ടില്ല. ക്ലബ്ബ്മായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു ഏജൻസി ഈ വാർത്തകളുടെ ഭാഗമായിട്ട് ഉണ്ട് എന്ന് കണ്ടെത്തിയാൽ ആ കരാർ ഉടൻ തന്നെ ക്ലബ്ബ് റദ്ദാക്കും എന്നും ബാഴ്സയുടെ പ്രസ്താവനയിൽ പറയുന്നുണ്ട്. ക്ലബ്ബിന് എതിരെ ഇനിയും ഇത്തരത്തിലുള്ള വാർത്തകൾ വന്നാൽ അതിനെതിരെ നിയമനടപടികൾ ആലോചിക്കും എന്നും ക്ലബ്ബ് വ്യക്തമാക്കി. ഇന്ന് നേരത്തെ ബാഴ്സ ബോർഡിനെ നല്ലതായി കാണിക്കാനും മെസ്സി , പികെ, മുൻ പരിശീലകർ ഗാർഡിയോള അടക്കം ഉള്ളവരെ മോശമായി ചിത്രീകരിക്കാനും ക്ലബ്ബ് ഒരു കമ്പനിയെ നിയമിച്ചു എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നേരത്തെ ബാഴ്സ ബോർഡ് അംഗം അബിദാലും മെസ്സിയും, ജോർദി ആൽബയും അടക്കമുള്ള കളിക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമായി തന്നെ ഇരുവരും വെളിപ്പെടുത്തിയിരുന്നു.

Advertisement