ഹസ്രത്തുള്ള സാസായിയുടെ മികവില്‍ വിജയം കൊയ്ത് മറാത്ത അറേബ്യന്‍സ്

ബംഗാള്‍ ടൈഗേഴ്സിനെതിരെ 9 വിക്കറ്റ് വിജയം കുറിച്ച് മറാത്ത അറേബ്യന്‍സ്. ബംഗാള്‍ ടൈഗേഴ്സ് നിരയില്‍ ആര്‍ക്കും തന്നെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനാകാതെ വന്നപ്പോള്‍ ടീമിനു 7 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് മാത്രമേ നേടാനായുള്ളു.ജേസണ്‍ റോയ്(27) ആണ് ടോപ് സ്കോറര്‍. അമീര്‍ യമീന്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നു. ജെയിംസ് ഫോക്നര്‍ മറാത്ത അറേബ്യന്‍സിനു വേണ്ടി രണ്ട് വിക്കറ്റ് നേടി.

ഹസ്രത്തുള്ള സാസായിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തില്‍ 8.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ അറേബ്യന്‍സ് ലക്ഷ്യം മറികടക്കുകയായിരുന്നു. 35 പന്തില്‍ നിന്നാണ് സാസായി തന്റെ 76 റണ്‍സ് നേടിയത്. സഹീര്‍ ഖാനാണ് ഇന്നിംഗ്സില്‍ വീണ ഒരു വിക്കറ്റ് ലഭിച്ചത്.