സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന ചേസിംഗ് വിജയവുമായി കേരളം

Kerala
- Advertisement -

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ വിജയകരമായി ഏറ്റവും വലിയ സ്കോര്‍ ചേസ് ചെയ്യുക എന്ന റെക്കോര്‍ഡ് സ്വന്തമാക്കി കേരളം. ഇന്ന് ഡല്‍ഹിയ്ക്കെതിരെ 213 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കേരളം 19 ഓവറില്‍ 218 റണ്‍സ് നേടിയാണ് വിജയം ഉറപ്പാക്കിയത്. ഇതിന് മുമ്പ് 2016ല്‍ റെയില്‍വേസിനെതിരെ 211 റണ്‍സ് ചേസ് ചെയ്ത ഡല്‍ഹിയുടെയും 2019ല്‍ ഹരിയാനയ്ക്കെതിരെ ചത്തീസ്ഗഢ് നേടിയ 211 റണ്‍സുമായിരുന്നു ഇതിനു മുമ്പേയുള്ള ഏറ്റവും ഉയര്‍ന്ന വിജയത്തിലായ ചേസിംഗ്. ഇന്ന് അത് കേരളം മറികടക്കുകയായിരുന്നു.

ഇന്നത്തെ കേരള – ഡല്‍ഹി മത്സരത്തില്‍ 28 സിക്സുകളാണ് പിറന്നത്. ഇത് സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ തന്നെ റെക്കോര്‍ഡാണ്. കേരളം 16 സിക്സും ഡല്‍ഹി 12 സിക്സുമാണ് മത്സരത്തില്‍ നേടിയത്.

Advertisement