ഫകുണ്ടോയെ ലക്ഷ്യമിട്ട് മോഹൻ ബഗാൻ, കരാർ പുതുക്കാൻ ശ്രമവുമായി കേരള ബ്ലാസ്റ്റേഴ്സ്

Img 20210115 125915
Credit: Twitter

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മികച്ച താരങ്ങളെ എടുത്താൻ ഫകുണ്ടോ പെരേരയെ മുന്നിൽ തന്നെ നിർത്തേണ്ടി വരും. ഫകുണ്ടോ സൃഷ്ടിക്കുന്ന അവസരങ്ങൾ മുതലെടുത്തിരുന്നു എങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഉള്ളതിനേക്കാൾ വളരെ മുന്നിൽ എത്തിയേനെ. ഫകുണ്ടോയുടെ കളി മികവ് കണ്ട് ഐ എസ് എല്ലിലെ മറ്റു ക്ലബുകൾ ഫകുണ്ടോയെ റാഞ്ചാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ഫകുണ്ടൊയെ അടുത്ത സീസണിലേക്ക് സ്വന്തമാക്കാൻ മോഹൻ ബഗാൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ ഫകുണ്ടോയെ വിട്ടു നൽകാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറല്ല. ഫകുണ്ടോയുടെ കരാർ പുതുക്കി അടുത്ത സീസണിലും ഫകുണ്ടോയെ നിലനിർത്താൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് നോക്കുന്നത്. ഫകുണ്ടോ ഇന്ത്യയിൽ തുടരാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.വിസെന്റെ, മറെ എന്നിവരെയും ടീമിൽ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് നോക്കുന്നുണ്ട്. അവസാന സീസണുകളിൽ ഒക്കെ ടീം നിലനിർത്താത്തതാണ് കേരള ബ്ലാസ്റ്റേഴ്സിന് വിനയായത്. അത് ഇനി ആവർത്തിക്കില്ല എ‌ന്ന് ഉറപ്പിച്ചാണ് മാനേജ്മെന്റ് മുന്നേറുന്നത്.

Previous articleസയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന ചേസിംഗ് വിജയവുമായി കേരളം
Next articleഅമദ് മാഞ്ചസ്റ്റർ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു