ചെന്നൈ സിറ്റിയെ വീഴ്ത്തി റിയൽ കാശ്മീരിന് ആദ്യ വിജയം

20210115 160213

ഐലീഗിൽ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കാൻ റിയൽ കാശ്മീരിനായി. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റിയൽ കാശ്മീർ പരാജയപ്പെടുത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ ഡിക ആണ് കാശ്മീരിന്റെ ഹീറോ ആയത്. പതിനാറാം മിനുട്ടിൽ ആയിരുന്നു ഡികയുടെ ആദ്യ ഗോൾ. ലുക്മാൻ ആയിരുന്നു ആ ഗോൾ ഒരുക്കിയത്.

84ആം മിനുട്ടിൽ റാൾട്ടെ കാശ്മീരിന്റെ രണ്ടാം ഗോളും നേടി. ആ ഗോൾ ഒരുക്കിയത് ഡിക ആയിരുന്നു. ഈ വിജയത്തോടെ റിയൽ കാശ്മീരിന് പോയിന്റായി. റിയൽ കാശ്മീർ, മൊഹമ്മദൻസ്, ചർച്ചിൽ ബ്രദേഴ്സ് എന്നീ ടീമുകൾ നാലു പോയിന്റുമായി ടേബിളിൽ ആദ്യ സ്ഥാനങ്ങളിൽ നിൽക്കുകയാണ്.

Previous articleഡാനിയേല്‍ ലോറന്‍സിന്റെ വിക്കറ്റ് നഷ്ടം, ഇംഗ്ലണ്ട് മുന്നൂറ് കടന്നു
Next articleസയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന ചേസിംഗ് വിജയവുമായി കേരളം