റായിഡു ഇത്തവണ കളിയ്ക്കുക ആന്ധ്രയ്ക്ക് വേണ്ടി

Sports Correspondent

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ അമ്പാട്ടി റായിഡു ഇത്തവണ കളിക്കുക ആന്ധ്രയ്ക്ക് വേണ്ടി. കഴിഞ്ഞ സീസണില്‍ ഹൈദ്രാബാദിന് വേണ്ടി കളിച്ചിരുന്ന താരം ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷനെതിരെ തുറന്നടിച്ച ശേഷം രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ട് നിന്നിരുന്നു. അതിന് ശേഷം രഞ്ജിയില്‍ ഏഴ് മത്സരങ്ങളില്‍ ആറും പരാജയപ്പെട്ട ടീം കോച്ച് അര്‍ജ്ജുന്‍ യാദവിനെ ആ പദവിയില്‍ തുടരുവാന്‍ അനുവദിച്ചതിനും താരം തുറന്നിടിച്ചിരുന്നു.

2005-06 സീസണിലും താരം ആന്ധ്രയ്ക്ക് വേണ്ടി കളിച്ചിരുന്നു. അന്നും അര്‍ജ്ജുന്‍ യാദവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നായിരുന്നു ഈ നീക്കം. ജനുവരി 10 മുതല്‍ 31 വരെയാണ് സയ്യദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണ്ണണമെന്റ് നടക്കുക.