കേരളത്തിന് 12 റൺസ് തോൽവി, ആദ്യ പരാജയം സര്‍വീസസിനോട്

 

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തോൽവി. ആദ്യം ബാറ്റ് ചെയ്ത സര്‍വീസസ് 148/8 എന്ന സ്കോര്‍ നേടിയപ്പോള്‍ കേരളത്തിന്റെ ഇന്നിംഗ്സ് 19.4 ഓവറിൽ 136 റൺസിന് അവസാനിച്ചു.

കേരളത്തിനായി സച്ചിന്‍ ബേബി 36 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ സഞ്ജു സാംസൺ 30 റൺസ് നേടി പുറത്തായി. അബ്ദുള്‍ ബാസിത് 10 പന്തിൽ 19 റൺസുമായി പ്രതീക്ഷ നൽകിയെങ്കിലും എന്‍ യാദവും എപി ശര്‍മ്മയും സര്‍വീസസിന് വേണ്ടി 3 വിക്കറ്റ് നേടി. വൈശാഖ് ചന്ദ്രന് പകരം കേരളം കൃഷ്ണപ്രസാദിനെ ഇംപാക്ട് പ്ലേയറായി പരീക്ഷിച്ചുവെങ്കിലും താരം അക്കൗണ്ട് തുറക്കാതെ പുറത്താകുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സര്‍വീസസിന് വേണ്ടി അന്‍ഷുൽ ഗുപ്തി 39 റൺസും രവി ചൗഹാന്‍ 22 റൺസും നേടി. കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ 3 വിക്കറ്റ് നേടി.