യു.എ.ഇയെ 111 റൺസിന് ഒതുക്കി ഡച്ച് ബോളർമാർ

ടി 20 ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ യു.എ.ഇക്ക് എതിരെ ഹോളണ്ടിനു 112 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എടുക്കാൻ മാത്രമെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത യു.എ.ഇക്ക് ആയുള്ളൂ. മലയാളി താരം സി.പി റിസ്വാന്റെ നേതൃത്വത്തിൽ ഇറങ്ങിയ യു.എ.ഇ ടീമിന് ആയി ഓപ്പണർ മുഹമ്മദ് വസീം 41 റൺസ് നേടി.

വസീം കഴിഞ്ഞാൽ 18 റൺസ് നേടിയ വൃത്യ അരവിന്ദ് ആയിരുന്നു യു.എ.ഇയുടെ രണ്ടാമത്തെ ടോപ്പ് സ്‌കോറർ. ഡച്ച് ടീമിന് ആയി 3 ഓവറിൽ 19 റൺസ് വിട്ട് നൽകി ബാസ് ദേ ലീഡ് മൂന്നു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ 4 ഓവറിൽ വെറും 13 റൺസ് മാത്രം വിട്ടു നൽകി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഫ്രഡ് ക്ലാസനും തിളങ്ങി. ടിം പ്രിഗിൾ, റോലോഫ് വാൻ ഡർ മെർവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.