തീയായ് സഞ്ജു സാംസണും സച്ചിൻ ബേബിയും, കേരളത്തിന്റെ വെടിക്കെട്ട് റൺ ചെയ്സ്

Robinvishnusanju

സയ്യിദ് മുസ്താഖലി ട്രോഫിയിൽ കേരളത്തിന് ആവേശകരമായ വിജയം. ഇന്ന് മധ്യപ്രദേശിന് എതിരെ 172 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളം ക്യാപ്റ്റൻ സഞ്ജു സാംസന്റെയും സച്ചിൻ ബേബിയുടെയും മികവിൽ എട്ടു വിക്കറ്റ് വിജയം സ്വന്തമാക്കി. 18 ഓവറിലേക്ക് ലക്ഷ്യം മറികടക്കാൻ കേരളത്തിനായി. 29 റൺസ് എടുത്ത രോഹനും 21 റൺസ് എടുത്ത അസറുദ്ദീനും കേരളത്തിന് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണർമാർ പുറത്തായപ്പോൾ 8 ഓവറിൽ രണ്ടു വിക്കറ്റിന് 62 റൺസ് എന്ന നിലയിലായിരുന്നു കേരളം. പിന്നെ കണ്ടത് വെടിക്കെട്ടായിരിന്നു.

സഞ്ജു സാംസൺ 33 പന്തിൽ 56 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 4 ഫോറും3 സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. കൂടുതൽ ആക്രമിച്ചു കളിച്ച സച്ചിൻ ബേബി 27 പന്തിൽ 51 റൺസും എടുത്തു. സച്ചിനും 4 ഫോറും മൂന്ന് സിക്സും അടിച്ചു. നേരത്തെ ആദ്യം ബാറ്റു ചെയ്ത മധ്യപ്രദേശിന് വേണ്ടി രജത് പടിദാർ 77 റൺസ് എടുത്ത് തിളങ്ങിയിരുന്നു‌