ടോസിൽ കൊച്ചി സിറ്റി കെ പി എൽ യോഗ്യത റൗണ്ട് ഫൈനലിൽ

Img 20211109 Wa0036

കെ എഫ് എ നടത്തുന്ന കെ പി എൽ യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എയിൽ നിന്ന് കൊച്ചി സിറ്റി ഫൈനലിലേക്ക് യോഗ്യത നേടി. ഇന്ന് കൊച്ചി സിറ്റിയും യൂണിവേഴ്സൽ സോക്കറും തമ്മിൽ നടന്ന മത്സരം 2-2 എന്ന സമനിലയിൽ ആണ് അവസാനിച്ചത്‌. ഇതോടെ ഇരു ടീമുകൾക്കും ഗ്രൂപ്പിൽ നാലു പോയിന്റ് വീതമായി. ഗോൾ ഡിഫറൻസും അടിച്ച ഗോളും വഴങ്ങിയ ഗോളും ഒക്കെ തുല്യമായതിനാൽ ആര് ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്യും എന്ന് തീരുമാനിക്കാൻ കഴിയാതെ ആയി. അവസാനം ടോസ് ചെയ്താണ് കൊച്ചി സിറ്റിയെ ഒന്നാം സ്ഥാനക്കാരായി തീരുമാനിച്ചത്.

ഇന്ന് കൊച്ചി സിറ്റിക്ക് വേണ്ടി വിഗ്നേശ്വരനും ആൻഡേഴ്സണും ആണ് ഗോൾ നേടിയത്. യൂണിവേഴ്സൽ സോക്കറിന് വേണ്ടി ഈഗുവിനും മൈകും ആണ് ഗോൾ നേടിയത്. ഇഞ്ച്വറി ടൈമിൽ ആയിരുന്നു യൂണിവേഴ്സലിന്റെ സമനില ഗോൾ. ഇനി ഫൈനലിൽ പതിമൂന്നാം തീയതി ഐഫയെ കൊച്ചി സിറ്റി നേരിടും.

Previous articleതീയായ് സഞ്ജു സാംസണും സച്ചിൻ ബേബിയും, കേരളത്തിന്റെ വെടിക്കെട്ട് റൺ ചെയ്സ്
Next articleകേരളത്തിന്റെ പ്രതീക്ഷയായ ഗനി നിഗം ഇനി നോർത്ത് ഈസ്റ്റിൽ