സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ സൗരാഷ്ട്രയെ നയിക്കുക ജയ്ദേവ് ഉനഡ്കട്

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ സൗരാഷ്ട്രയെ നയിക്കുക ജയ്ദേവ് ഉനഡ്കട് എന്നറിയിച്ച് സൗരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷന്‍. ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ സെലക്ഷന്‍ കമ്മിറ്റി ഇന്ന് സൗരാഷ്ട്രയുടെ സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള സ്ക്വാഡിനെയും പ്രഖ്യാപിച്ചു.

ജനുവരി 10 മുതലാണ് ടൂര്‍ണ്ണമെന്റ് ആരംഭിയ്ക്കുക. എലൈറ്റ് ഗ്രൂപ്പ് ഡി യിലാണ് സൗരാഷ്ട്ര. ഇന്‍ഡോറില്‍ നടക്കുന്ന മത്സരങ്ങളില്‍ സൗരാഷ്ട്ര രാജസ്ഥാന്‍, മധ്യ പ്രദേശ്, ഗോവ, വിദര്‍ഭ, സര്‍വ്വീസസ് എന്നിവരെ നേരിടും. നിലവിലെ ര‍‍‍ഞ്ജി ട്രോഫി ജേതാക്കള്‍ കൂടിയാണ് സൗരാഷ്ട്ര.

സൗരാഷ്ട്ര സ്ക്വാഡ്: Jaydev Unadkat (ക്യാപ്റ്റന്‍), Chirag Jani, Dharmendrasinh Jadeja, Avi Barot, Harvik Desai, Arpit Vasavada, Samarth Vyas, Vishwarajsinh Jadeja, Chetan Sakariya, Prerak Mankad, Divyarajsinh Chauhan, Vandit Jivrajani, Parth Bhut, Agnivesh Ayachi, Kunal Karamchandani, Yuvraj Chudasama, Himalay Barad, Kushang Patel, Parth Chauhan and Devang Karamta.

Previous articleഓസ്ട്രേലിയയുടെ ബാറ്റിംഗ് കരുത്തിന്റെ 60% സംഭാവനയും നല്‍കുന്നത് വാര്‍ണറും സ്മിത്തും – ക്രിസ് ശ്രീകാന്ത്
Next articleറോഡ്രിഗോ ഒരു മാസത്തോളം പുറത്ത്