ഓസ്ട്രേലിയയുടെ ബാറ്റിംഗ് കരുത്തിന്റെ 60% സംഭാവനയും നല്‍കുന്നത് വാര്‍ണറും സ്മിത്തും – ക്രിസ് ശ്രീകാന്ത്

Warnersmith
- Advertisement -

ഓസ്ട്രേലിയയുടെ ബാറ്റിംഗ് കരുത്ത് ഭൂരിഭാഗവും ആശ്രയിക്കുന്നത് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയുമാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇരു താരങ്ങളും ഓസ്ട്രേലിയന്‍ ബാറ്റിംഗിന്റെ 60 ശതമാനം സംഭാവനയ്ക്ക് കാരണമാകുമ്പോള്‍ മറ്റു താരങ്ങളെല്ലാം ചേര്‍ന്ന് 30 ശതമാനം സംഭാവനയെ നല്‍കുന്നുള്ളുവെന്ന് ശ്രീകാന്ത് സൂചിപ്പിച്ചു.

ഓസ്ട്രേലിയയുടെ ബാറ്റിംഗ് നിരയ്ക്ക് ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അധികം പരിചയസമ്പത്തില്ലെന്നും ശ്രീകാന്ത് പറഞ്ഞു. സീനിയര്‍ താരങ്ങളായ മാത്യൂ വെയിഡും ടിം പെയിനും ടെസ്റ്റ് ക്രിക്കറ്റില്‍ അധികം മികവ് പുലര്‍ത്തിയിട്ടില്ല. മാര്‍നസ് ലാബൂഷാനെ മാത്രമാണ് തന്റെ ചെറിയ കരിയറില്‍ സ്മിത്തും വാര്‍ണറും കഴിഞ്ഞാല്‍ പ്രഭാവമുണ്ടാക്കിയ താരമെന്നും ശ്രീകാന്ത് പറഞ്ഞു.

 

Advertisement