റോഡ്രിഗോ ഒരു മാസത്തോളം പുറത്ത്

20201225 200905
- Advertisement -

പരിക്കുമായുള്ള പ്രശ്നങ്ങൾ മാറി എന്ന് കരുതി നിൽക്കവെ റയൽ മാഡ്രിഡിന് വീണ്ടും പരിക്ക്‌. റയൽ മാഡ്രിഡിന്റെ യുവതാരം റോഡ്രിഗോയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ റോഡ്രിഗോ ഒരു മാസത്തോളം പുറത്തിരിക്കും. നാലു മുതൽ ആറ് ആഴ്ച എങ്കിലും റോഡ്രിഗോ പുറത്തിരിക്കും. മസിൽ ഇഞ്ച്വറിയാണ് ഏറ്റിരിക്കുന്നത്.

റോഡ്രിഗോ ആഴ്സണലിലേക്ക് ലോണിൽ പോകുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടയിൽ ആണ് ഈ പരിക്ക് വന്നിരിക്കുന്നത്. 19കാരനായ താരം ഇതിനകം തന്നെ 40ൽ അധികം മത്സരങ്ങൾ റയൽ മാഡ്രിഡിനായി കളിച്ചിട്ടുണ്ട്. 9 ഗോളുകളും താരം ക്ലബിനായി നേടി.

Advertisement