ലബുഷാനെയ്ക്ക് സെഞ്ച്വറി, ഓസ്ട്രേലിയ ശക്തമായ നിലയിൽ

ഓസ്ട്രേലിയ ന്യൂസിലൻഡ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ശക്തമായ തുടക്കം. മത്സരം മൂന്നാം സെഷനിൽ എത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടരുകയാണ് ഓസ്ട്രേലിയ. സെഞ്ച്വറിയുമായി ലബുഷാനെയാണ് ന്യൂസിലൻഡ് ബൗളർമാർക്ക് തലവേദനയായിരിക്കുന്നത്.

103 റൺസുമായി ബാറ്റിംഗ് തുടരുകയാണ് ലബുഷാനെ. 166 പന്തിൽ 8 ഫോറും ഒരു സിക്സും അടങ്ങിയതാണ് ലബുഷാനെയുടെ ഇന്നിങ്സ്. സ്റ്റീവൻസ് സ്മിത്തും ലബുഷാനെയ്ക്ക് പിന്തുണയായി ക്രീസിൽ ഉണ്ട്. 52 റൺസുമായാണ് സ്മിത്ത് നിൽക്കുന്നത്. 45 റൺസ് എടുത്ത വാർണറിനെയും 18 റൺസ് എടുത്ത ബാർൺസിനെയും ആണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ഗ്രാൻഢോമെയും വാഗ്നറുമാണ് വിക്കറ്റുകൾ നേടിയത്. ക്യാപ്റ്റൻ വില്യംസൺ ഇല്ലാതെയാണ് ന്യൂസിലൻഡ് ഇന്ന് ഇറങ്ങിയത്.

Previous articleമാൻസി ചെന്നൈ സിറ്റി വിട്ടു, ഇനി ജപ്പാനിലേക്ക്
Next articleറൂണിക്ക് ഡാർബിയിൽ ഗംഭീര അരങ്ങേറ്റം