സറേ മുഖ്യ കോച്ച് മൈക്കല്‍ ഡി വെനൂടോ ഇനി ക്ലബിനൊപ്പമില്ല

സറേയുടെ മുഖ്യ കോച്ച് മൈക്കല്‍ ഡി വെനൂടോ ക്ലബിലേക്ക് മടങ്ങിയെത്തില്ലെന്ന് അറിയിച്ച് ഇംഗ്ലണ്ട് കൗണ്ടി ക്ലബ്. മുഖ്യ കോച്ചിന്റെ കരാര്‍ 2021 വരെയാണെങ്കിലും മൈക്കല്‍ ഇനി തിരികെ വരുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. നിലവില്‍ ടാസ്മാനിയയോടൊപ്പമുള്ള മൈക്കല്‍ ഇംഗ്ലീഷ് സീസണ്‍ അനിശ്ചിതമായി നീട്ടപ്പെട്ടതോടെയാണ് മടങ്ങി വരവെന്ന ചിന്ത ഉപേക്ഷിച്ചത്.

നാല് വര്‍ഷത്തെ കോച്ചിംഗ് ദൗത്യത്തില്‍ സറേയെ 16 വര്‍ഷത്തില്‍ ആദ്യമായി കൗണ്ടി ചാമ്പ്യന്മാരാക്കുവാന്‍ 2018ല്‍ മൈക്കളിന് സാധിച്ചു. സറേയിലെ സമയം താന്‍ ഏറെ ആസ്വദിച്ചതാണെന്നും ടീമിന് ഭാവിയിലും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാനാകുമെന്നും മൈക്കല്‍ ഡി വെനൂടോ പറഞ്ഞു.

Previous articleലോകകപ്പിലെ വേതനം താരങ്ങള്‍ക്ക് നല്‍കുവാന്‍ ഒരുങ്ങി ബംഗ്ലാദേശ് ബോര്‍ഡ്
Next articleഷമീൽ ചെമ്പകത്ത് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു