“ഇന്ത്യയിൽ സുരക്ഷിതൻ അല്ലാ എന്ന് തോന്നിയിട്ടില്ല” – കമ്മിൻസ്

Patcummins
- Advertisement -

ഇന്ത്യയിലെ സ്ഥിതിഗതികൾ അത്ര നല്ലത് അല്ല എങ്കിലും ഇന്ത്യയിൽ ഒരിക്കൽ പോലും സുരക്ഷിതനല്ല എന്ന് തോന്നിയിട്ടില്ല എന്ന് ഓസ്ട്രേലിയ പേസ് ബൗളർ പാറ്റ് കമ്മിൻസ്. ഓസ്ട്രേലിയയിൽ നിന്ന് നോക്കുമ്പോൾ ഇവിടെ ഭീകരത തോന്നിയേക്കാം. ഇന്ത്യയ കാര്യങ്ങൾ വളരെ മോശവുമാണ്. എന്നാൽ തങ്ങൾക്ക് മികച്ച സൗകര്യവും സുരക്ഷയും ആണ് ഒരുക്കിയിട്ടുള്ളത് എന്ന് കമ്മിൻ പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന നിസ്സഹായത മാത്രമെ തനിക്ക് ഉള്ളൂ എന്നും കമ്മിൻസ് പറഞ്ഞു. ഐ പി എൽ നടത്തിയതിൽ തെറ്റില്ല എന്നും ഐ പി എൽ ഇന്ത്യക്കാർക്ക് ഈ ദുരിതത്തിനിടയിൽ മൂന്ന് നാലു മണിക്കൂർ ആശ്വാസം നൽകുക ആയിരുന്നു എന്നും കമ്മിൻസ് പറഞ്ഞു. ഇന്ത്യയെ സഹായിക്കാൻ സംഭാവന നൽകിയത് ഈ രാജ്യത്തോടുള്ള സ്നേഹം കൊണ്ടാണെന്നും കമ്മിൻസ് പറഞ്ഞു. നേരത്തെ കോവിഡ് സഹായമായി 40 ലക്ഷത്തോളം രൂപ കമ്മിൻസ് സംഭാവന നൽകിയിരുന്നു.

Advertisement